ന്യൂഡൽഹി :മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിച്ചു.
അതേ സമയം ഭാരതരത്ന സമർപ്പിക്കുന്ന വേളയിൽ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്.പ്രധാനമന്ത്രി എഴുന്നേറ്റു നിൽക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അഡ്വാനിക്ക് രാഷ്ട്രപതി പുരസ്കാരം സമർപ്പിക്കുന്ന ചിത്രം പങ്കുവച്ച് എക്സിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ആർജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയെ വിമർശിച്ചു. ബിജെപിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ഞായറാഴ്ച അഡ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി ഭാരതരത്ന സമ്മാനിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമർപ്പണ വേളയിൽഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.