മലപ്പുറം: ഡി.വൈ.എഫ്.ഐക്കാരന് ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാമെന്ന് ഡി.വൈ.എഫ്.ഐ. നേതാവും മലപ്പുറം എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ വി. വസീഫ്.
ഡി.വൈ.എഫ്.ഐ. സ്വതന്ത്ര സംഘടനയാണെന്നു വസീഫ് പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങൾ ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനമാണ്. സിപിഎമ്മിന്റെ ആശയങ്ങളോടാണ് ഞങ്ങൾ ചേർന്ന് നിൽക്കുന്നത്.ഡി.വൈ.എഫ്.ഐ. അംഗമാകുന്നവന് ഏത് രാഷ്ട്രീയപാർട്ടിയിൽവേണമെങ്കിലും താത്പര്യത്തോടെ പ്രവർത്തിക്കാം. ഡിവൈഎഫ്ഐക്കാരന്റെ ചിന്താഗതി അനുസരിച്ച് അവൻ സിപിഎമ്മിലേ പ്രവർത്തിക്കൂ.
ഡി.വൈ.എഫ്.ഐക്കാരന് ആർ.എസ്.പിയിലോ, സി.എം.പിയിലോ, സി.പി.ഐയിലോ വേണമെങ്കിൽ പ്രവർത്തിക്കാം. അത് തടയില്ല. എന്നാൽ ജനാധിപത്യ മൂല്യങ്ങൾ, സാമ്രാജ്വത്യവിരുദ്ധത, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നവരാണ് ഡി.വൈ.എഫ്.ഐക്കാർ.
ആ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് അവന് പ്രവർത്തിക്കാം. അത് തടയില്ല. ഒരു സ്വതന്ത്ര യുവജനസംഘടനയാണ് ഡി.വൈ.എഫ്.ഐ. 20 രൂപയാണ് ഭരണഘടനയുടെ വില. അത് എവിടെയും കിട്ടും. വായിച്ചു നോക്കിയാൽ മതി.
എസ്.ഐഫ്.ഐയും അതുപോലെത്തന്നെയാണ്. സിപിഎമ്മിൽപെട്ടവർ, സിപിഎമ്മിന്റെ ഭാഗമായി നിൽക്കുന്നവർ ഡി.വൈ.എഫ്.ഐയിൽ ഉണ്ടാകും. എന്നാൽ സംഘടന എന്ന നിലയിൽ ഡി.വൈ.എഫ്.ഐ. സ്വതന്ത്രയുവജനപ്രസ്ഥാനമാണ്.
മാസ് മെമ്പർഷിപ്പ് രീതിയാണ് ഡി.വൈ.എഫ്.ഐ. സ്വീകരിക്കുന്നത്. സി.പി.എമ്മിന്റെ ആശയങ്ങളോട് സിപിഎമ്മിന്റെ നിലപാടുകളോട് ചേർന്ന് നിൽക്കുന്ന അതിനോട് താത്പര്യം കാണിക്കുന്ന പ്രവർത്തകരാണ് ഇതിനകത്തുണ്ടാകുക- വസീഫ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സിപിഎമ്മിന്റെ പോഷകസംഘടന അല്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകായിരുന്നു വസീഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.