രാഷ്ട്രീയക്കാരുടെ കപട വാഗ്ദാനങ്ങളിൽ വീഴരുത്:ക്രൈസ്തവ സമൂഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നവർക്ക് വോട്ട് ചെയ്യണം / സീറോ മലബാർസഭാ അൽമായ ഫോറം

എറണാകുളം :കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ,തീരദേശ വിഷയങ്ങൾ,മലയോര വിഷയങ്ങൾ,കുട്ടനാടൻ വിഷയങ്ങൾ,ക്രൈസ്തവ സമൂഹത്തിന്റെ സംരക്ഷണം,ജെ. ബി.കോശി റിപ്പോർട്ട്‌ എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ വൻപരാജയമാണ്.

കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന അതിജീവന പ്രശ്നങ്ങളോടും സാമൂഹിക  ആവശ്യങ്ങളോടും സര്‍ക്കാർ പുലര്‍ത്തുന്ന നിസംഗതയ്ക്കും,അവഗണനയ്ക്കും ഉള്ള മറുപടിയായി ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന്  അൽമായ ഫോറം അഭ്യർത്ഥിക്കുന്നു. 

കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും സര്‍വ്വസാധാരണമായിരിക്കുന്നു. ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും വിലക്കയറ്റം വലിഞ്ഞു മുറുക്കി. ഇന്ധനങ്ങള്‍ക്ക് പോലും അമിത നികുതിയാണ് കേരളത്തില്‍. 

ഇങ്ങിനെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ ഭരണം നടത്തുന്ന അവസ്ഥയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഓരോ മലയാളിയും ഈ അവസരത്തെ വേണ്ട പോലെ വിനിയോഗിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധത ശക്തിപ്പെടുന്നത് ക്രൈസ്തവരിൽ മിക്കപ്പോഴും ഭയം ഉളവാക്കുന്നു.ഇവിടെ ക്രൈസ്തവരും, ആരാധനാലയങ്ങളും,സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്.

ക്രമസമാധാനവും പൗരാവകാശങ്ങളും ഉറപ്പാക്കേണ്ട ഭരണാധികാരികളുടെ നിശബ്ദത ഭീതി ജനിപ്പിക്കുന്നു.ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും കഴിഞ്ഞകാല വാഗ്ദാനങ്ങൾ അവർ നിറവേറ്റിയോ? തിരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ ജയിക്കാൻ വേണ്ടി മാത്രമാണ്.

കർഷകരുടെ ദുരിതങ്ങളും, തൊഴിലില്ലായ്മയും പണപ്പെരുപ്പം വർധിക്കലും മാത്രം മിച്ചം.പെട്രോളിനും ഡീസലിനും മേൽ കേന്ദ്ര-സംസ്ഥാന   ഗവൺമെന്റുകൾ എക്സെെസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതുമൂലമാണ് മുഖ്യമായും ഇന്ധനവില വർധിച്ചത്.

മോദി സർക്കാരിന്റെ നോട്ടു നിരോധനം, ജിഎസ്ടി, ലോക്ഡൗൺ എന്നീ മൂന്ന് ആക്രമണങ്ങൾ സാധാരണക്കാരനെ  തകർത്തു.തൽഫലമായി ഉയർന്ന വില നിശ്ചയിക്കാനുള്ള കരുത്ത് ചുരുക്കം ചിലരുടെ കെെവശം എത്തിച്ചേർന്നു; ഇതിന്റെ ദുരിതങ്ങൾ ഇന്നും വന്നു പതിക്കുന്നതാകട്ടെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും മേലാണ്.

വിലക്കയറ്റവും നാണയപ്പെരുപ്പവും പുതിയൊരു പ്രതിഭാസമല്ലാതിയിരിക്കുന്നു.സമീപകാലത്ത് ഇന്ത്യയിലെ സാധാരണക്കാരായ കോടിക്കണക്കിനു ജനങ്ങളുടെ കുതിച്ചുയരുന്ന ജീവിതച്ചെലവ് വലിയൊരു ബാധ്യതയായി മാറിയിരിക്കുന്നു.വർഗീയതയും,തൊഴിലില്ലായ്‌മയും,വിലക്കയറ്റവുമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ.

മതേതരത്വത്തിലും,സാമൂഹിക നീതിയിലും,ന്യൂനപക്ഷ സംരക്ഷണത്തിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കാണ്‌ ക്രൈസ്തവ ജനത വോട്ട് ചെയ്യേണ്ടത്. 

നമ്മുടെ രാജ്യത്തെ ജനാധിപത്യ–-മതനിരപേക്ഷ സംവിധാനങ്ങൾ നിലനിർത്തി,സമാധാനപരമായ ജീവിതത്തിന്‌ അഴിമതിയുടെ കറപുരളാത്ത നേതാക്കളെ തെരഞ്ഞെടുക്കാൻ നമ്മുടെ വോട്ടവകാശം ഉപയോഗിക്കണം.രാഷ്ട്രീയക്കാരുടെ കപട വാഗ്ദാനങ്ങളിൽ വീണു പോകരുത്.ക്രൈസ്തവ ജനത ഭാരതത്തിൽ നിന്നും പതുക്കെ ഇല്ലാതാകുന്നുവെന്ന യാഥാർഥ്യം നാം മനസിലാക്കണം.

ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളടങ്ങുന്ന സമീപഭൂതകാല സംഭവങ്ങൾ രാജ്യത്ത്‌ മതനിരപേക്ഷ രാഷ്‌ട്രീയം ശക്തമാകേണ്ട അനിവാര്യതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

മൗനത്തിലാണ്ടു കിടക്കുന്ന വേട്ടക്കാർക്കുള്ള ചുട്ട മറുപടിയാകണം ഈ തെരഞ്ഞെടുപ്പ്‌.അതിലേക്കായിരിക്കണം ക്രൈസ്തവ വിശ്വാസികളമടക്കമുള്ള മതനിരപേക്ഷ സമൂഹം തെരഞ്ഞെടുപ്പിലൂടെ ഉയിർത്തെഴുന്നേൽക്കേണ്ടത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !