വിദേശത്ത്‌ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു..ഈ വർഷത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികൾ പത്തിൽ അധികം..

ഒഹായോ: യുഎസിലെ ഒഹായോയിൽ ഒരു ഇന്ത്യൻ വിദ്യാർഥി മരിച്ചതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മരണകാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

ഉമ സത്യ സായി ഗദ്ദേയാണ് മരിച്ചത്. ‍ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ പഠിച്ചിരുന്ന വിദ്യാർഥിയുടെ വിയോഗത്തിൽ ഇന്ത്യൻ കോൺസുലേറ്റ് നഷ്ടത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി. 

മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും ഈ ദുരിത സമയത്ത് കുടുംബത്തിന് നൽകുമെന്ന്  ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മൃതദേഹം  എത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.‍ മാർച്ചിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയായ മുഹമ്മദ് അബ്ദുൾ അറാഫത്തിനെ ക്ലീവ്‌ലാൻഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. 

പിന്നീട് മോചനത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു.  ഈ വർഷം ആദ്യം, ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർഥി ഷിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സയ്യിദ് മസാഹിർ അലിക്ക് ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടാണ് സഹായം ഉറപ്പുവരുത്തിയത്.

ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിലെ വിദ്യാർഥിയായ നീൽ ആചാര്യയുടെ മരണവും ജോർജിയയിൽ വിവേക് ​​സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിരുന്നു. ഈ വർഷത്തിൽയുഎസിൽ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികളുടെ 10 മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !