തൊടുപുഴ: അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു.
കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ (15) ആണ് മരണപ്പെട്ടത്. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. തൊടുപുഴ ആറിന്റെ ഭാഗമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻകവല വേട്ടപാറ കടവിൽ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട നേരത്തെ തെരച്ചലിനൊടുവിൽ തൊട്ടടുത്തുള്ള മണിമലക്കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.