കാനഡയിൽ ഹലാൽ മോർഗെജുകൾ അവതരിപ്പിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്

ഓട്ടവ : കാനഡയിലെ മുസ്ലീം സമൂഹത്തിനായി ഹലാൽ മോർഗെജുകൾ അവതരിപ്പിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്. മുസ്ലീം കനേഡിയൻ പൗരന്മാർക്ക് രാജ്യത്ത് വീടുകൾ സ്വന്തമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പദ്ധതിയുടെ ഭാഗമാണിത്.

കാനഡയിൽ ഹലാൽ സാമ്പത്തിക പദ്ധതികളുടെ അഭാവം മൂലം നിക്ഷേപം നടത്താനും വീടുകൾ വാങ്ങാനും ചെറിയ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനായി നിരവധി മുസ്ലീങ്ങൾ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

മുസ്ലീം കനേഡിയൻ പൗരന്മാരെയും മറ്റ് വൈവിധ്യമാർന്ന സമൂഹങ്ങളെയും ഭവന വിപണിയിൽ കൂടുതൽ പങ്കാളികളാക്കാൻ പ്രാപ്തരാക്കുന്നതിനുള്ള മാർഗമായി ഹലാൽ മോർഗെജുകൾ ഉൾപ്പെടെയുള്ള ബദൽ ധനസഹായ പദ്ധതികൾക്ക് രൂപം നൽകുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് വ്യക്തമാക്കി. 

ഇതിന്‍റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങളുമായും വിവിധ കമ്മ്യൂണിറ്റികളുമായും കൂടിയാലോചനകൾ ആരംഭിച്ചതായും ധനമന്ത്രി അറിയിച്ചു. അതേസമയം വിദേശികൾക്ക് വീടുകൾ വാങ്ങുന്നതിനുള്ള വിലക്ക് ഫെഡറൽ സർക്കാർ നീട്ടിയപ്പോളും ബാങ്കുകളിൽ ഹലാൽ മോർഗെജുകൾ അവതരിപ്പിക്കാനുള്ള പദ്ധതി ജനങ്ങളുടെ വിമർശനം നേരിടുന്നുണ്ട്.

ഇസ്‌ലാമിക നിയമം, അല്ലെങ്കിൽ ശരിയ നിയമം, മുസ്ലീം മതസ്ഥരെ ചൂഷണം ചെയ്യുന്നതും അധാർമികവുമായി പലിശ ഈടാക്കുന്നതിനോ സ്വീകരിക്കുന്നതിനോ വിലക്കുന്നു. 

വായ്പ നൽകുന്നതിനുപകരം, പലിശ ഈടാക്കുന്നത് ഒഴിവാക്കാൻ ഇസ്ലാമിക് ബാങ്കുകൾ വ്യത്യസ്ത പേയ്‌മെൻ്റ് ഘടനകൾ ഉപയോഗിക്കുന്നു. ഇജാറ, മുഷാറക, മുറാബഹ എന്നിങ്ങനെ മൂന്ന് സാധാരണ തരത്തിലുള്ള ഹലാൽ മോർഗെജുകൾ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !