ബട്ട്ലർ കമ്മ്യൂണിറ്റി സെന്ററിൽ ആവേശം നിറച്ച് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ബാഡ്മിന്റൺ ടൂർണമെൻറ്

അയർലണ്ട്: വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ബാഡ്മിന്റൺ ടൂർണമെൻറ് ഇന്നലെ  വാട്ടർഫോർഡ്  ബട്ട്ലർ  കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപ്പെട്ടു.

അയർലണ്ടിലെ പ്രശസ്ത ഭക്ഷണ ശൃങ്കലയായ  ഷീല പാലസ് റെസ്റ്റോറന്റും  ടൈലക്സ് ഗ്രൂപ്പിന്റെയും സഹരണത്തോടെ നടത്തപ്പെട്ട ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി 36 ഓളം ടീമുകൾ പങ്കെടുത്തു . 

ജന പങ്കാളിത്തത്താൽ അതി സമ്പന്നമായ ടൂർണമെന്റിൽ വിശിഷ്ടാതിഥികൾ വാട്ടർഫോർഡ് സിറ്റി കൗണ്ടി കൌൺസിൽ കൗൺസിലർ ഈമന് ക്വിൻലൻ,വാട്ടർഫോർഡ് ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ട്രൂഡി കെന്നഡി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മൂന്ന് ഗ്രേഡുകളിലായി നടത്തപ്പെട്ട മെൻസ് ഡബിൾ‍സ്‌ ടൂർണമെന്റിൽ E & above  ഗ്രേഡിൽ തിരുഷ് - അലി (സെന്റനറി ബാഡ്മിന്റൺ ക്ലബ്) ഒന്നാം സ്ഥാനം നേടിയപ്പോൾ കല്ലം തോമസ്  - ഗവിൻ ഒ ഡൊണവൻ (ലേഡി ലൈൻ വാട്ടർഫോർഡ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി.

F & G ഗ്രേഡിൽ ലിനീഷ് - ഷിന്റോ (വാട്ടർഫോർഡ് വൈക്കിങ്സ്  ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ബിബിൻ ഗൗരി ( വാട്ടർഫോർഡ് വൈക്കിങ്സ് )സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി 

H ഗ്രേഡിൽ - വിൻസ് - ബിനീഷ് (കിൽമാതോമസ്   ബാഡ്മിന്റൺ ക്ലബ്‌ ) സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 

രണ്ടാം സ്ഥാനം ദീപക് ആന്റണി - സുജിത് സുബാഷ് (G L T C ഗാൾവേ ) നേടി.ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായും വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ് ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !