സതീഷ് തലപ്പലം ✍️
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും വിവാദങ്ങളുടെ കെട്ടഴിച്ച് ദല്ലാൾ നന്തകുമാർ മാധ്യമങ്ങളിൽ നിറഞ്ഞാടിയപ്പോൾ പ്രതിരോധത്തിലായ സിപിഐഎം തെല്ലൊരു ഇടവേളയ്ക്ക് ശേഷം കൈവിട്ട് പോയ നിയന്ത്രണം സംസ്ഥാന നേതൃ യോഗത്തിലൂടെ തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
സംഭവത്തിൽ മാധ്യമ ഗൂഡാലോചന ഉണ്ടെന്നും മാധ്യമ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ ഇ പി ജയരാജനോടു നിർദ്ദേശിക്കുന്നതോടൊപ്പം മറ്റു രാഷ്ടിയ പാർട്ടി നേതാക്കളെ കാണുന്നതോ അവരോടൊപ്പം ഒരു കപ്പ് ചായ കുടിക്കുന്നതൊ തെറ്റല്ലെന്നും അതിലൂടെ നഷ്ടപ്പെടുന്നതല്ല വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമെന്നും മാധ്യമങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നു.പ്രധാന മന്ത്രിക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ ഒരുമിച്ചു ഭക്ഷണം കഴിച്ച കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെതിരെ ആരോപണനത്തിന്റെ കെട്ടഴിച്ച അതേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജയരാജനും ജാവദേഖറു മായുള്ള വിഷയത്തിൽ നിലപാട് മാറ്റിയത്.
പ്രേമചന്ദ്രൻ വലതുപക്ഷ നിലപാടിനൊപ്പമല്ല, ബിജെപിയിലേക്ക് പോകുന്നു എന്ന് പ്രചാരണം നടത്തിയ സിപിഎം. പിണറായിക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് പാർട്ടി അറിയാതെ ബിജെപി നേതാവായ പ്രകാശ് ജാവദേഖറുമായി സ്വന്തം വീട്ടിൽ കൂടികാഴ്ച നടത്തിയത് കമ്മ്യുണിസ്റ്റ് നിലപാടാണ് എന്ന് തുറന്നു സമ്മതിക്കുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
അല്ലങ്കിലും ചിറ്റപ്പനെ തൊടാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാവില്ല. കാരണം ചിറ്റപ്പന്റെ പേരിലോ മക്കളുടെ പേരിലോ കേസോ കേന്ദ്ര അന്വേഷണ ഏജൻസികളൊ ഇല്ല...
ഉള്ളത് ജയരാജന്റെ മുതലാളിയുടെ പേരിലും മകളുടെ പേരിലുമാണ് മുതലാളിയുടെ ദല്ലാളായ ജയരാജനെ പാർട്ടി സംരക്ഷിച്ചില്ലങ്കിൽ വേറെ ആര് സംരക്ഷിക്കാനാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.