കൊച്ചി: കേരളത്തിലെ 20 മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി [KDP] സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ കലാജാഥ ''ജയഭേരി'' കൊച്ചി മറൈൻഡ്രൈവിൽ ടി.ജെ.വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലാ എംഎൽഎ മാണി സി കാപ്പൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് ജാഥാ ക്യാപ്റ്റൻ കടകംപള്ളി സുകുവിന് പതാക കൈമാറി.കെഡിപി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ UDF ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, സുൾഫിക്കർ മയൂരി, ചീഫ് കോർഡിനേറ്റർ സിബി തോമസ്, സുരേഷ് വേലായുധൻ, പ്രദീപ് കരുണാകരൻ പിള്ള,
ബലരാമൻ നായർ, ലത മേനോൻ, ജിജി പുന്തല, അഹമ്മദ് അമ്പലപ്പുഴ, പി.എസ്.പ്രകാശൻ, ജെ.എസ്.എസ് ജില്ലാ പ്രസിഡണ്ട് സുനിൽ കുമാർ, വേണു കോങ്ങോട്ട്, എൻ.ഒ.ജോർജ്ജ്, ടി.പി.രാജൻ, മൻസൂർ റഹ്മാനിയ, സുമി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കലാജാഥ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലോക്സഭാമണ്ഡലങ്ങളിലും പ്രയാണം നടത്തി ഏപ്രിൽ 24ന് പാലായിൽ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.