ബീഹാർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു.
ബിഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ഇതിന്റെ വീഡിയോ പുറത്തുവന്നു.ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അൽപനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ നിലത്ത് ഏതാണ്ട് സ്പർശിക്കുന്നുമുണ്ട്. കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയരുന്നതും കാണാം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ നാലു സിറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ അഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.