യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

മൂവാറ്റുപുഴ കരിമ്പന ഭാഗത്ത് കക്കുഴയിൽ വീട്ടിൽ മനോജ്കുമാർ കെ.ജി (45), വെസ്റ്റ് ബംഗാൾ സ്വദേശി പയിറു ഇസ്ലാം (30), കൂത്താട്ടുകുളം കോഴിപ്പിള്ളി ഭാഗത്ത് പ്ലാത്തോട്ടത്തിൽ വീട്ടിൽ  പ്രദീപ് രാജൻ (50) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8:30 മണിയോടുകൂടി  പൂവക്കുളം  ഭാഗത്ത് വച്ച് പെരുകുറ്റി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് സമീപത്തെ  കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. 

കെട്ടിട കോൺട്രാക്ടർ ആയ മനോജ് കുമാറും, ഇയാളുടെ പണിക്കാരായ മറ്റു രണ്ടുപേരും തമ്മിൽ ഇവർ പണിത വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ വച്ച് സാമ്പത്തിക ഇടപാടിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇവര്‍ പരസ്പരം ബഹളം വച്ചതിനെ ചടങ്ങിനെത്തിയ  യുവാവ് ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. 

രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ഉണ്ണികൃഷ്ണൻ.കെ, എസ്.ഐ മാരായ റോജി ജോർജ്,  വിനോദ്, എ.എസ്.ഐ ഷീജ, സി.പി.ഓ വിനീത് രാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ  മൂവരെയും റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !