രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ കരിമ്പന ഭാഗത്ത് കക്കുഴയിൽ വീട്ടിൽ മനോജ്കുമാർ കെ.ജി (45), വെസ്റ്റ് ബംഗാൾ സ്വദേശി പയിറു ഇസ്ലാം (30), കൂത്താട്ടുകുളം കോഴിപ്പിള്ളി ഭാഗത്ത് പ്ലാത്തോട്ടത്തിൽ വീട്ടിൽ പ്രദീപ് രാജൻ (50) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8:30 മണിയോടുകൂടി പൂവക്കുളം ഭാഗത്ത് വച്ച് പെരുകുറ്റി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് സമീപത്തെ കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
കെട്ടിട കോൺട്രാക്ടർ ആയ മനോജ് കുമാറും, ഇയാളുടെ പണിക്കാരായ മറ്റു രണ്ടുപേരും തമ്മിൽ ഇവർ പണിത വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ വച്ച് സാമ്പത്തിക ഇടപാടിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇവര്‍ പരസ്പരം ബഹളം വച്ചതിനെ ചടങ്ങിനെത്തിയ യുവാവ് ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു.രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ഉണ്ണികൃഷ്ണൻ.കെ, എസ്.ഐ മാരായ റോജി ജോർജ്, വിനോദ്, എ.എസ്.ഐ ഷീജ, സി.പി.ഓ വിനീത് രാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.