നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകൾ വ്യാജമല്ലന്ന് ഉറപ്പുവരുത്തുക കാത്തിരിക്കുന്നത് അയർലണ്ട് സർക്കാരിന്റെ കനത്ത നിയമ നടപടികൾ.

അയർലണ്ട് : OET പരീക്ഷയില്‍ കൃത്രിമം നടത്തി ജോലിയിൽ പ്രവേശിച്ച അയർലണ്ടിലെ നഴ്സുമാര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സൂചന.

ചണ്ഡിഗഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു യുകെയിൽ എത്തി ചേർന്നവർക്ക് എതിരെ നാളുകൾക്കു മുൻപ് നടപടി എടുത്തിരുന്നു. പിന്നാലെയാണ് അയര്‍ലണ്ടിലെ എന്‍ എം ബി ഐ.യും തട്ടിപ്പ് സംബന്ധിച്ച വിശദമായ പരിശോധന നടത്തുമെന്ന് വ്യക്തമാക്കുന്നത്.

നിശ്ചിത സമയത്ത് ചണ്ഡിഗഡ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരുടെ രേഖകളാകും പരിശോധിക്കുക.തട്ടിപ്പിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അയര്‍ലണ്ടിലെ ജോലിയുടെ രജിസ്ട്രേഷനും റദ്ദാകും.

ഇതു സംബന്ധിച്ച പരിശോധനയുടെ ഭാഗമായി നോട്ടീസുകള്‍ ഈ നിശ്ചിത സമയ പരിധിയില്‍ (2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ ലഭിച്ച) സര്‍ട്ടിഫിക്കറ്റുമകളുമായി ജോലി നേടിയവര്‍ക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികള്‍ എന്‍ എം ബി ഐയും തുടങ്ങിക്കഴിഞ്ഞു.

OETയ്ക്ക് B സ്കോർ കിട്ടിയാൽ പിന്നെ ഭാവി ശോഭനമാണെന്നതിനാൽ എങ്ങനെയെങ്കിലും പണം കണ്ടെത്തി നൽകാൻ നഴ്സുമാർ മടിക്കാറില്ല. OET ബി സ്കോർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ തുടക്കം ഇന്ത്യൻ രൂപ 3 ലക്ഷം വരെ യൂറോപ്യൻ രാജ്യങ്ങൾ ശമ്പളം കിട്ടുമെന്നതിനാൽ പണം കടം വാങ്ങി നൽകിയാലും തിരിച്ചുകൊടുക്കാനുള്ള വഴിതെളിയുമെന്നതിനാൽ കടം വാങ്ങിയാണ് മിക്കയുള്ളവരും പണം നൽകുന്നത്.

ഇത്തരം പരീക്ഷകളുടെ വിവരം തേടി ഫെയ്സ്ബുക്കിലോ ഗൂഗിളിലോ സെർച്ച് ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തവർക്കാണ് ഇൗ തട്ടിപ്പു സംഘത്തിന്റെ മെസേജുകൾ വരുന്നത്. അങ്ങനെ കാശ് കൊടുത്ത് വാങ്ങിയവർ ഇപ്പോൾ യുകെ അന്വേഷണത്തില്‍ പെട്ടു. 

ഏറെ വിവാദമായിരുന്ന OET സെന്‍ട്രർ തട്ടിപ്പിന് ഇരയായ 148 നേഴ്സുമാർ യുകെയില്‍  ഇപ്പോള്‍ NHS അന്വേഷണം നേരിടുന്നു. ഇവരുടെ പിന്‍ നമ്പർ പോകുമെന്ന്‌ ആണ് ഇപ്പോഴത്തെ സ്ഥിതി. Registration പോയാൽ ജോലിയും പോകും അതാണ്‌ അവസ്ഥ. ഒരു മലയാളി നഴ്‌സിനെ നേരത്തെ പുറത്താക്കിയിരുന്നു.

എന്തിനാണ് പഠനത്തിന് പുറമെ ഇംഗ്ലീഷ്  ഈ പരിജ്ഞാന പരീക്ഷകൾ ?

ആഗോള തൊഴിൽ വിപണിയിൽ ഇംഗ്ലീഷ് ആണ് ആശയവിനിമയത്തിൻ്റെ പ്രധാന ഭാഷ. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ ബന്ധിപ്പിക്കുന്ന ഭാഷയാണിത്. ഈ പരിശോധനകൾ ജീവനക്കാർക്ക് ദൈനംദിന അന്വേഷണങ്ങൾ മനസ്സിലാക്കാനും ബന്ധപ്പെട്ട  മെറ്റീരിയലുകൾ വായിക്കാനും കമ്മ്യൂണിക്കേറ് ചെയ്യാനും ആത്മവിശ്വാസത്തോടെ ജോലിയിൽ മുഴുകാനും തങ്ങൾ ഏറ്റെടുക്കുന്ന രോഗിയുടെ സുരക്ഷാ ഉറപ്പാക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !