അയർലണ്ട് : OET പരീക്ഷയില്‍ കൃത്രിമം നടത്തി ജോലിയിൽ പ്രവേശിച്ച അയർലണ്ടിലെ നഴ്സുമാര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സൂചന.
ചണ്ഡിഗഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു യുകെയിൽ എത്തി ചേർന്നവർക്ക് എതിരെ നാളുകൾക്കു മുൻപ് നടപടി എടുത്തിരുന്നു. പിന്നാലെയാണ് അയര്‍ലണ്ടിലെ എന്‍ എം ബി ഐ.യും തട്ടിപ്പ് സംബന്ധിച്ച വിശദമായ പരിശോധന നടത്തുമെന്ന് വ്യക്തമാക്കുന്നത്.നിശ്ചിത സമയത്ത് ചണ്ഡിഗഡ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരുടെ രേഖകളാകും പരിശോധിക്കുക.തട്ടിപ്പിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അയര്‍ലണ്ടിലെ ജോലിയുടെ രജിസ്ട്രേഷനും റദ്ദാകും.
ഇതു സംബന്ധിച്ച പരിശോധനയുടെ ഭാഗമായി നോട്ടീസുകള്‍ ഈ നിശ്ചിത സമയ പരിധിയില്‍ (2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ ലഭിച്ച) സര്‍ട്ടിഫിക്കറ്റുമകളുമായി ജോലി നേടിയവര്‍ക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികള്‍ എന്‍ എം ബി ഐയും തുടങ്ങിക്കഴിഞ്ഞു.
OETയ്ക്ക് B സ്കോർ കിട്ടിയാൽ പിന്നെ ഭാവി ശോഭനമാണെന്നതിനാൽ എങ്ങനെയെങ്കിലും പണം കണ്ടെത്തി നൽകാൻ നഴ്സുമാർ മടിക്കാറില്ല. OET ബി സ്കോർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ തുടക്കം ഇന്ത്യൻ രൂപ 3 ലക്ഷം വരെ യൂറോപ്യൻ രാജ്യങ്ങൾ ശമ്പളം കിട്ടുമെന്നതിനാൽ പണം കടം വാങ്ങി നൽകിയാലും തിരിച്ചുകൊടുക്കാനുള്ള വഴിതെളിയുമെന്നതിനാൽ കടം വാങ്ങിയാണ് മിക്കയുള്ളവരും പണം നൽകുന്നത്.
ഇത്തരം പരീക്ഷകളുടെ വിവരം തേടി ഫെയ്സ്ബുക്കിലോ ഗൂഗിളിലോ സെർച്ച് ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തവർക്കാണ് ഇൗ തട്ടിപ്പു സംഘത്തിന്റെ മെസേജുകൾ വരുന്നത്. അങ്ങനെ കാശ് കൊടുത്ത് വാങ്ങിയവർ ഇപ്പോൾ യുകെ അന്വേഷണത്തില്‍ പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.