മ്യൂണിക്ക്: ലൈംഗികാതിക്രമം ശേഷിപ്പിച്ച പെണ്ശില്പങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് ജര്‍മ്മന്‍ വനിതാവകാശ സംഘടനയായ Terre des Femmes.
കറുത്ത നിറത്തിലുള്ള വെങ്കല ശില്പങ്ങളില് നിരന്തരമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ശിൽപങ്ങളുടെ ചില ഭാഗങ്ങളിലെ മാത്രം നിറം മങ്ങിയതാണ് വാര്‍ത്തകളിലിടം നേടാന്‍ കാരണം. പല പെൺ ശില്പങ്ങളുടെയും മാറിട ഭാഗം വര്‍ഷങ്ങളായുള്ള നിരന്തര സ്പര്‍ശത്തെ തുടര്‍ന്ന് നിറം മങ്ങിയ നിലയിലാണ്.
ഒരു സ്ത്രീ ശില്പത്തെ പോലും വെറുതെ വിടുന്നില്ലെന്നതിന് തെളിവാണ് ഈ ശില്പങ്ങളെന്നും ഈ പീഡനങ്ങള്‍ ചില അടയാളങ്ങള്‍ ശേഷിപ്പിക്കുന്നുണ്ടെന്നും പറഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ടെറെ ടെ ഫെമ്മെ എന്ന വനിതാ സംഘടന.'ലൈംഗികാതിക്രമം ചില അടയാളങ്ങള്‍ ശേഷിപ്പിക്കുന്നു' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അക്രമത്തിനിരയായ ഓരോ പ്രതിമയുടെ പുറകിലും സ്ഥാപിച്ചിരിക്കുകയാണ് സംഘടന. ഈ ശില്‍പങ്ങളോരോന്നും സ്ത്രീകള്‍ നിത്യേന നേരിടുന്ന പീഡനങ്ങള്‍ വെളിവാക്കുന്നു.
നിശബ്ദമായ അതിക്രമങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനുള്ള കാമ്പയിന്റെ ഭാഗമാണ് പ്ലക്കാര്ഡുകളെന്നും സംഘടന അറിയിച്ചു.സംഘടനയുടെ അഭിപ്രായത്തില്‍, മൂന്നില്‍ രണ്ട് സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗിക പീഡനം അനുഭവിക്കുന്നവരാണ്. ഈ പ്രതിമകള്‍ ആ കണക്കുകളെ സാധൂകരിക്കുകയും ചെയ്യുന്നു.
മ്യൂണിക്കിലെ മരിയന്‍പ്ലാറ്റ്സിലെ ജൂലിയറ്റ് കാപ്പുലെറ്റ് പ്രതിമയ്ക്കും ബ്രെമെന്‍സ് ഹോട്ട്ഗെര്‍ഹോഫിലെ 'യൂത്ത്' പ്രതിമയ്ക്കും പിന്നിലും സെന്‍ട്രല്‍ ബെര്‍ലിനിലെ നെപ്റ്റ്യൂണ്‍ ജലധാരയുടെ ഭാഗമായ 'ഫ്രോ റെയിന്‍' പ്രതിമയ്ക്കു മുന്നിലുമാണ് പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചത്.നഗ്നരായ സ്ത്രീശില്പങ്ങളുടെ സ്തനങ്ങളുടെ നിറം മാത്രം മങ്ങിയത് ആളുകള്‍ എവിടെയാണ് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചന നല്കുന്നു. പതിറ്റാണ്ടുകളായുള്ള അതിക്രമം ഈ ശില്പങ്ങള് ബോധ്യപ്പെടുത്തുന്നുണ്ടെന്നും സംഘടന പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.