ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായ കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞത് നെഹ്റുവാണ്. അത് ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അസമിലെ 80 ശതമാനം മേഖലകളിലും അഫ്സ്പ നിയമം എടുത്തുമാറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
പകരം മുസ്ലീം വ്യക്തിഗത നിയമം കൊണ്ടുവരുമെന്നാണ് അവർ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ബിജെപി റാലിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം.
ചൈനയ്ക്ക് നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല, ഡോക്ലാമിൽ പോലും നമ്മൾ അവരെ പിന്നോട്ട് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഡാക്കിലും പരിസര പ്രദേശങ്ങളിലും ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന ചൈനയ്ക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർശനമായി നടപടി എടുക്കനില്ലെന്ന കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.