സ്റ്റഫോർഡ്ഷെയർ:ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വർഷത്തിലേക്ക്,
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു കെയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.
എസ് എം എ യുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളും ഈ വർഷത്തെ വാർഷിക ജനറൽ ബോഡിയും ടൺസ്റ്റാൾ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തിൽവെച്ച് നടന്നു.സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വർഷവും മുൻ പതിവുപോലെ ഈസ്റ്റർ വിഷു പരിപാടികൾ ആഘോഷങ്ങളുടെ ആരവം തീർത്തു.
വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികൾ റിധം 2024 എന്നപേരിൽ നടത്തപ്പെട്ടു. ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അതോടൊപ്പം പ്രശസ്ത പിന്നണി ഗായകർ ഡെൽസി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ച വെച്ചു. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് 2024 – 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്: എബിൻ ബേബി സെക്രട്ടറി :ജിജോ ജോസഫ് ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ വൈസ് പ്രസിഡൻറ്: ജെ. ജേക്കബ് & ജയ വിബിൻ ജോയിൻറ് സെക്രട്ടറി: സെബാസ്റ്റ്യൻ ജോർജ് & മഞ്ജു അനീഷ് പിആർഒ: സിബി ജോസ് & ഐനിമോൾ സാജു എക്സ് ഓഫീസ് കോ: റോയ് ഫ്രാൻസിസ് & ബേസിൽ ജോയ്
സ്പോർട്സ് കോഡിനേറ്റർ: സജി ജോർജ് മുളക്കൽ , ജെ ജേക്കബ് & ജോസ് ജോൺ ആർട്സ് കോർഡിനേറ്റർ: രാജലക്ഷ്മി രാജൻ & ജയ വിബിൻ എക്സിക്യൂട്ടീവ് കമ്മിറ്റി. മെംബേഴ്സ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്നേഹ റോയ്സൺ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.