വൈക്കം: ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷ്(40) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഭാര്യവീട്ടിൽ വച്ച് ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ചീത്തവിളിക്കുകയും, ഉപദ്രവിക്കുകയും ആയിരുന്നു ഇരുവരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയുടെ അമ്മയെയും ഇയാൾ ആക്രമിച്ചു.ഇത് തടയാൻ ശ്രമിച്ച ഭാര്യയുടെ പിതാവിനെ ഇയാൾ മർദ്ദിക്കുകയും, തല ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ദ്വിജേഷ് ,എസ് ഐ മാരായ വിജയപ്രസാദ്,പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.