പാലാ: തകര്‍ന്ന് നാമാവശേഷമായി കിടന്ന നാട്ടിലെ റോഡ് ആധുനിക രീതിയില്‍ പണികഴിപ്പിച്ച തോമസ് ചാഴികാടന് എംപിക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നാട്ടുകാരന് വക ഏത്തക്കുല സമ്മാനം.
അകലക്കുന്നം പഞ്ചായത്തിലെ ചൂരക്കുന്ന് - കോട്ടേപ്പള്ളി - കെഴുവംകുളം - തച്ചിലങ്ങാട് - മുല്ലക്കരി റോഡാണ് 3.01 കിലോമീറ്റര്‍ ദൂരത്തില്‍ 3.07 കോടി രൂപ മുടക്കി പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.റോഡ് ആധുനിക നിലവാരത്തില്‍ ടാറിംങ്ങ് പൂര്‍ത്തീകരിച്ചതോടെ ഗ്രാമത്തിന്റെ നിലവാരം ഉയര്‍ന്നു. ഈ സന്തോഷത്തിലാണ് നാട്ടില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ തോമസ് ചാഴികാടന് ഐക്കരമേപ്പുറത്ത് ബാബു എന്ന കര്ഷകന് തന്റെ പുരയിടത്തില്‍ വിളഞ്ഞ ഏത്തക്കുല സമ്മാനിച്ചത്.
തക്ക സമയത്താണ് ബാബു എത്തപ്പഴം സമ്മാനിച്ചതെന്നും പര്യടനത്തിനിടെ ക്ഷീണം മാറ്റാന്‍ തനിക്കും പ്രവര്‍ത്തകര്‍ക്കും വലിയ ആശ്വാസമാണ് നാടന്‍ ഏത്തപ്പഴമെന്നും ചാഴികാടന് പറഞ്ഞു.
കാലവര്ഷക്കെടുതിയിലുള്പ്പെടെ തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്ന ചാഴികാടന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കര്‍ഷകര്‍ ഒപ്പമുണ്ടെന്ന് ബാബു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.