കിടങ്ങൂർ : വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി അതിക്രമം നടത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂർ, കുറത്തേടത്ത് കടവ് ഭാഗത്ത് പെരുമ്പാമ്പള്ളിക്കുന്നേൽ വീട്ടിൽ പി. ജെ ജോർജ് മകൻ നിജോ ജോർജ് (39) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയിൽ വച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധത്താലാണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തിൽ പോയ വീട്ടമ്മയെ ഇയാൾ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.
അതിനുശേഷം ഇയാൾ വീട്ടമ്മയും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി വാതിലും,ജനലും, മുൻവശത്തെ ലൈറ്റുകളും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൂടാതെ പെട്രോൾ ഉപയോഗിച്ച് വീടിന്റെ മുൻവശം കത്തിക്കുകയും ചെയ്തു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടി കൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്. എച്ച്. ഓ സതികുമാർ, എസ്.ഐ മാരായ സൗമ്യൻ വി.എസ്, ബിജു ചെറിയാൻ, സി.പി.ഓ മാരായ സന്തോഷ് കെ. എസ്,
ഗ്രിഗോറിയാസ് ജോസഫ്, അനീഷ്. എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.