കോഴിക്കോട്: രാഹുൽ ഗാന്ധിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി പിണറായി വിജയൻ. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടേണ്ട. നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്.
സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു. എന്ത് കൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല എന്നാണ് രാഹുലിന്‍റെ ചോദ്യം.ജയിലും അന്വേഷണ ഏജൻസികളയും വെച്ച് ഞങ്ങളെ വിരട്ടണ്ട. നിങ്ങൾക്ക് മാറ്റം വന്നു എന്നാണ് നിങ്ങളുടെ അനുയായികൾ പറയുന്നത്. എന്നാൽ ഒരു മാറ്റവും ഇല്ല എന്ന് മറ്റുള്ളവർ പറയുന്നു എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.
രാഹുൽ ഗാന്ധി നിങ്ങൾ നടത്തിയ യാത്രയിൽ നിങ്ങൾ സംസാരിക്കാൻ ഒഴിവാക്കിയ ഒരേയൊരു വിഷയം പൗരത്വ ഭേദഗതിയാണ്. വയനാട്ടിൽ പത്രിക കൊടുക്കാൻ വന്നപ്പോഴും പറഞ്ഞില്ല. എന്താണ് അതിനിത്ര മടി. അതാണ് നിങ്ങൾക്ക് എതിരെ ഉയർത്തിയ വിമർശനം.
രാഹുൽ ഗാന്ധി നിങ്ങൾക്ക് എങ്ങനെ സംഘപരിവാർ മനസ് വരുന്നുവെന്നും പിണറായി ചോദിച്ചു. ഇവിടെ മാത്രം ആണോ നിങ്ങൾ ഇത് കാണിച്ചത്?
ജമ്മുകശ്മീർ പദവി റദ്ദു ചെയ്തപ്പോഴും നിങ്ങൾ ഒന്നും പറഞ്ഞില്ല. സഭയിലും പുറത്തും ഉയർന്നില്ല. രഹസ്യമായി ബിജെപിയെ അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്? പിണറായി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.