കണ്ണൂർ : മാവോയിസ്റ്റ് ഗ്രൂപ്പിന്‍റെ കബനീദളത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. പശ്ചിമഘട്ടം കേന്ദ്രമാക്കി മാവോവാദി സി പി മൊയ്തീന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് കബനീദളം.
മൊയ്തീന്റെ സംഘത്തിൽ നിന്ന് സജീവ പ്രവർത്തകയായ ജിഷ കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന മാവോവാദി ഗ്രൂപ്പിലേക്ക് ചേക്കേറിയെന്നാണ് പൊലീസ് സംശയിക്കുന്നത്.കബനീദളം വിട്ടതിന് പിന്നാലെ വിക്രം ഗൗഡ രൂപീകരിച്ച കബനീദളം രണ്ടിലാണ് ജിഷ ഇപ്പോള്‍ പ്രവർത്തിക്കുന്നത് എന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ നിഗമനം.
മാർച്ച് 23നും ഏപ്രിൽ നാലിനും ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ട സംഘത്തിൽ ജിഷയും ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഏപ്രിൽ നാലിന് കണ്ട ആറംഗസംഘത്തിൽ വിക്രം ഗൗഡയും ഒപ്പം രവീന്ദ്രൻ, ലത, ജിഷ എന്നിവരും ഉണ്ടായിരുന്നുവെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ആറംഗസംഘത്തിലെ രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കർണാടകയിൽ ‘കബനീദളം രണ്ട്’ എന്ന പേരിൽ പുതിയ ഗ്രൂപ്പ് പ്രവർത്തിച്ചു തുടങ്ങിയെന്നാണ് പൊലീസിന്‍റെ നിഗമനം.
വിക്രം ഗൗഡയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.