കുറവിലങ്ങാട് : മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴയ മാക്കിൽ വീട്ടിൽ ജോണി പി.എ (60) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഏപ്രിൽ മാസം പത്താം തീയതി രാത്രി 10:00 മണിയോടുകൂടി ജോണി തന്റെ ഭാര്യയെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിൽ ഇവരുടെ കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇതിനു ശേഷം കഴിഞ്ഞദിവസം വീണ്ടും ഇയാൾ ഭാര്യയെ ചീത്തവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്. എച്ച്. ഓ നോബിൾ പി.ജെ എസ്.ഐ സന്തോഷ്, എ.എസ്.ഐ ജോണി, സി.പി.ഓ റോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.