ചൈന : ജയിൽ ശിക്ഷയിൽ ഇളവ് നേടാനായി മാതൃത്വത്തെ ആയുധമാക്കി ചൈനീസ് യുവതികൾ. വിവിധ വസ്ത്ര മോഷണ കേസുകളിൽ പ്രതികളായ സിയാവോ ക്വിഗും, ഷു ഷുവുമാണ് തങ്ങൾ ഗർഭിണിയാണെന്നും കുട്ടികൾക്ക് മുലയൂട്ടണമെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് പലതവണ ജയിലിൽ നിന്നും രക്ഷപെട്ടത്.
ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കുറ്റകൃത്യങ്ങൾക്കുള്ള തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കാമെന്ന ചൈനീസ് നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സ്ത്രീകൾ എന്നാണ് ആരോപണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 32,858 രൂപയുടെ വസ്ത്രങ്ങൾ പല കടകളിൽ നിന്നു മോഷ്ടിച്ച കേസിൽ പ്രതികളാണ് സിയാവോ ക്വിഗും, ഷു ഷുവും. പിടിയിലായ സിയാവോയ്ക്ക് ഒരു വർഷവും ഷു ഷു വിന് എട്ട് മാസവുമായിരുന്നു തടവ് ശിക്ഷ.ജയിൽ ശിക്ഷയിൽ ഇളവ് നേടാനായി മാതൃത്വത്തെ ആയുധമാക്കി ചൈനീസ് യുവതികൾ.
0
വ്യാഴാഴ്ച, ഏപ്രിൽ 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.