കോയമ്പത്തൂർ: കോയമ്പത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവരുടെ പ്രതിഷേധം എന്ന പേരിൽ നടത്തിയ മാർച്ചിനെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. ‘ People for Annamalai ‘ എന്ന പേരിൽ താലൂക്ക് ഓഫീസിലേക്കായിരുന്നു മാർച്ച്.
ഒരു ലക്ഷം ബിജെപി വോട്ട് ഒഴിവാക്കപ്പെട്ടെന്നാരോപിച്ചായിരുന്നു മാർച്ച്. എന്നാൽ, മാർച്ചിൽ പങ്കെടുത്ത പലരുടെയും ചൂണ്ടുവിരലിൽ, വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള മഷി അടയാളം ഉള്ളതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ട്രോളുകൾ നിറയുന്നത്.മാർച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ അടക്കമുള്ളവർ ബിജെപിയെ പരിഹസിച്ചു. ബിജെപി അനുകൂലികളായ ഒരു ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പോളിങ് ദിവസം വൈകീട്ട് കെ അണ്ണാമലൈ ആരോപിച്ചിരുന്നെങ്കിലും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടില്ല.പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.