തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയായി കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അതൃപ്തി രേഖപ്പെടുത്തിയ ഗൗരവ് വല്ലഭ്, ജാതി സെൻസസ് പോലുള്ള കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നും വ്യക്തമാക്കി. കൂടാതെ തനിക്ക് സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ ദിശാബോധമില്ലാത്ത യാത്രയിൽ ഞാൻ അസ്വസ്ഥനാണ്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനോ രാജ്യത്തിന്റെ സമ്പത്ത് സ്രഷ്ടിച്ചവരെ അധിക്ഷേപിക്കാനോ എനിക്ക് കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജിവെക്കുകയാണ്. ,” ഗൗരവ് സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.മല്ലികാർജുൻ ഖാർഗെയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം കൈകാര്യം ചെയ്തിരുന്ന ഗൗരവ് വല്ലഭ് സാമ്പത്തിക വിഷയങ്ങളില്‍ കോൺഗ്രസിനെ നയിച്ചിരുന്ന വ്യക്തി കൂടിയാണ്. 2023 ൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയ്പൂർ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ബിജെപിയുടെ സ്ഥാനാർത്ഥിയാണ് 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 2019-ല്‍ ജംഷഡ്പൂർ ഈസ്റ്റില്‍ തിരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റം കുറിച്ച ഗൗരവ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യന്ത്രി രഘുബര്‍ ദാസുമായി ഏറ്റുമുട്ടിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 18,000 വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.