കോട്ടയം :വിഷുക്കാലമെത്തിയാല്‍ വിഷുക്കണിയും കണിക്കൊന്നയും പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വിഷുക്കൈനീട്ടം.
കുട്ടിക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗൃഹാതുരത്വം നിറക്കുന്ന ഈ സമ്പ്രദായം കാലങ്ങളായി നമ്മള് പിന്തുടരുന്നതാണ്. കണി കണ്ടതിനുശേഷം കാരണവന്മാര് നല്കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി ഇതിനെ കാണുന്നവരുണ്ട്.
കൂട്ട് കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് സ്വത്തിന്റെ ചെറിയൊരു പങ്ക് കുടുംബത്തിലെ എല്ലാവര്‍ക്കുമായി വീതിച്ചു നല്കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്നും വാദമുണ്ട്.ഇന്നത്തെ കാലത്ത് മുത്തച്ഛനോ അച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്ത് വിഷുക്കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.