ഡൽഹി : പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അതുപോലെ, ആധാർ കാർഡ് രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയാണ്. സർക്കാരിന്റെയും അല്ലാത്തതുമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. 2023 ജൂൺ 30 ന് മുൻപ് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ എല്ലാവരും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട ആവശ്യമുണ്ടോ? ഏതൊക്കെ ആളുകൾക്കാണ് പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടതെന്ന് അറിയാം.സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. രാജ്യത്തെ പൌരന്മാരുടെ സുപ്രധാന രേഖകളായ പാൻ, ആധാർ എന്നിവ തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയം നേരത്തെ മാർച്ച് 31 വരെയായിരുന്നു. ഇനി 2023 ജൂൺ 30 വരെയുള്ള സമയത്തിനകം ഇവ ലിങ്ക് ചെയ്താൽ മതി. ആദായനികുതി നിയമം, 1961 ('ആക്ട്') വ്യവസ്ഥകൾ പ്രകാരം പാൻ ലഭിച്ചിട്ടുള്ള ഓരോ വ്യക്തിയും ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.
ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള വഴി
പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലാത്ത ആളുകൾക്ക് ഇത് പരിശോധിക്കാനുള്ള സൌകര്യവും സർക്കാർ നൽകുന്നുണ്ട്. ഇത് ഓൺലൈനായും എസ്എംഎസ് വഴിയും ചെയ്യാം. ഓൺലൈനായി ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

- https://uidai.gov.in/ എന്ന വെബ്സൈറ്റിൽ (കയറുക
- "ആധാർ സർവ്വീസസ്" ക്ലിക്ക് ചെയ്ത് "ആധാർ ലിങ്കിംഗ് സ്റ്റാറ്റസ്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- 12 അക്ക ആധാർ നമ്പരും പാൻ കാർഡ് നമ്പറും നൽകുക
- ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം
- നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ അക്കാര്യം എഴുതി കാണിക്കും
- https://www.nsdl.com/ എന്ന വെബ്സൈറ്റ് വഴിയും ഇത് നിങ്ങൾക്ക് പരിശോധിക്കാം
എസ്എംഎസ് വഴി അറിയാം
ഫോമിലെ മെസേജ് ആപ്പിൽ കയറി UIDPAN (സ്പേസ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്‌ക്കുക. പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് അറിയിക്കുന്ന മെസേജ് റിപ്ലെയായി ലഭിക്കും. ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അക്കാര്യവും മെസേജ് വഴി അറിയാം.
ഓൺലൈനായി പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാം

- incometaxindiaefiling.gov.in എന്ന ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ കയറുക
- 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പാൻ, ആധാർ നമ്പർ, ആധാറിൽ നൽകിയിട്ടുള്ള പേര് എന്നിവ നൽകി സബ്മിറ്റ് ചെയ്യുക
- പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപിയും ലഭിക്കും
- ഈ ഒടിപി നൽകിയാൽ നിങ്ങളുടെ പാൻ ആധാർ എന്നിവ ലിങ്ക് ആകും
- ലിങ്ക് ആയിക്കഴിഞ്ഞാൽ സ്‌ക്രീനിൽ ഇത് സംബന്ധിച്ച ഒരു മെസേജ് ലഭിക്കും
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ആളുകൾക്ക് എസ്എംഎസ് വഴിയും ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാൻ സാധിക്കും ഇതിനായി നിങ്ങളുടെ ഫോണിലെ മെസേജ് ആപ്പിൽ കയറി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക. നിങ്ങൾക്ക് മറുപടി മെസേജായി ലിങ്ക് ചെയ്ത വിവരം അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.