ഹൈദരാബാദ് : തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ്. മലയാളി വൈദികന് ഫാ. ജയ്സണ്‍ ജോസഫും കറസ്പോണ്ടിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
153 (എ) ( മതവികാരം വ്രണപ്പെടുത്തല്‍ ), 295 (എ) ( മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ സ്പർധ വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ചൊവ്വാഴ്ച ദണ്ഡേപ്പള്ളി പോലീസ് കേസ് എടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ഹൈദരാബാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കണ്ണേപ്പള്ളി ഗ്രാമത്തിലെ ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്കൂളിലാണ് സംഭവം.മതവികാരം വ്രണപ്പെടുത്തി എന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് ഹനുമാന് ദീക്ഷ ആചരിക്കുന്നതിന്റെ ഭാഗമായി കുറച്ച് വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ച് സ്കൂളില്‍ എത്തിയിരുന്നു. 21 ദിവസത്തെ ആചാരമായ ഹനുമാന് ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു ഇതില്‍ വിദ്യാര്‍ത്ഥികളുടെ വിശദീകരണം.തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നെന്ന് സ്കൂള്‍ മാനേജ്മെന്റ് പിടിഐയോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.