കോട്ടയം: റെയില്‍വേ ഗേറ്റിനുസമീപം ആള്‍ക്കൂട്ടംകണ്ട് നോക്കിയ യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്ത പ്രതികള്‍ പിടിയില്‍. യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു.
കാണക്കാരി കുഴിവേലില്‍ വീട്ടില്‍ രാഹുല്‍ രാജു (24), പേരൂര്‍ കരിയാട്ടുപുഴ മാനാട്ട് വീട്ടില്‍ സെബിന് എബ്രഹാം (25) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്.മാര്‍ച്ച് 17-ന് രാത്രി 10.30 ഓടെ കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. കാറിലെത്തിയ യുവാവ് റെയില്‍വേ ഗേറ്റിന് സമീപം ആള്‍ക്കൂട്ടംകണ്ട് വാഹനംനിര്‍ത്തി പ്രതികളുടെ നേരേനോക്കി. ഇതുകണ്ട് പ്രകോപിതരായ യുവാക്കള്‍ യുവാവിന്റെ മൂക്കിനിടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. തുടര്‍ന്ന് കാറും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.