കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു.സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പി സി ജോർജ് കൂട്ടിച്ചേര്‍ത്തു.
കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണെന്നാണ് എ കെ ആന്‍റണി പറഞ്ഞത്.
ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിലാണ് എ കെ ആന്‍റണി വോട്ട് ചെയ്യാനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.