ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ തൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമർപ്പിച്ച ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.
ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി. അദ്ദേഹം സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ഹർജി 29നു പരിഗണിക്കാമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെജ്രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഈ നടപടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്നും അതിനാല്‍ ഹർജി നേരത്തെ പരിഗണിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ലBreaking: മദ്യനയ അഴിമതി ക്കേസിൽ കെജ്രിവാളിന് വീണ്ടും തിരിച്ചടി, ഹർജി നേരത്തെ പരിഗണിക്കില്ലന്ന് സുപ്രീംകോടതി,,
0
തിങ്കളാഴ്ച, ഏപ്രിൽ 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.