ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഹര്‍ജി നല്‍കിയതായി കെജരിവാളിന്റെ അഭിഭാഷകന് വിവേക് ജയിന് പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും.അഴിമതിക്കേസില്‍ കെജരിവാളിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നും ജ്സ്റ്റിസ് സ്വര്‍ണ കാന്തശര്‍മ വിധിയില്‍ പറഞ്ഞു.
നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു'- കെജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായ വിധിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.