ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് രണ്ടരയോടെ വിധി പറയുന്നത്.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയാണ് കെജരിവാൾ. അറസ്റ്റ് നിയമ വിരുദ്ധവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ കെജരിവാൾ ആരോപിക്കുന്നു. അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജരിവാൾ ആണെന്നു സത്യവാങ്മൂലത്തിൽ ഇഡി പറയുന്നു. കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു. പിന്നാലെയാണ് വിധി പറയാൻ മാറ്റിയത്.കെജരിവാളിന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്,
0
ചൊവ്വാഴ്ച, ഏപ്രിൽ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.