ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ മാരക രോഗങ്ങളിലൊന്നായ ക്യാൻസറിനെ തടയാൻ കഴിയും. പുതിയ ഭക്ഷണ വിഭവങ്ങള്‍ പരീക്ഷിക്കുകയും, ജങ്ക് ഫുഡ് പ്രിയരാകുകയും ചെയ്യുന്ന പ്രവണത വളരുമ്പോള്‍, യുവാക്കളുടെ ഭക്ഷണ നിലവാരം മോശമാവുകയാണ്.
അത്തരം ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. ഇത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം...ഒന്ന്..
ബേക്കറിയില്‍ നിന്നും വാങ്ങുന്ന കുക്കീസ്, ചിപ്സ്, പഫ്സ്, ബർഗറുകള്‍, പിസ, ക്രീം ചീസ്, ചോക്ലേറ്റ്, മധുരമുള്ള പാനീയങ്ങള്‍ തുടങ്ങിയവ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കരുത്.
രണ്ട്.
സംസ്‌കരിച്ച മാംസം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോട്ട് ഡോഗ്സ്, സാന്‍ഡ്‌വിച്ച്, ഫ്രൈഡ് ചിക്കൻ, പഫ്സ്, ബര്‍ഗര്‍ തുടങ്ങിയ ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള ഭക്ഷണങ്ങള്‍ പതിവാക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
പ്രോസസ്സ് ചെയ്ത മാംസം കൂടുതല്‍ കാലം ഫ്രഷ് ആയി നിലനിർത്താൻ നൈട്രേറ്റുകളും ചേർക്കുന്നു. നൈട്രേറ്റുകൾ കഴിക്കുമ്പോള്‍, ആമാശയത്തിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും, ഇത് വൻകുടല്‍, വയറ്റിലെ അർബുദം തുടങ്ങിയ സാധ്യതകളെ കൂട്ടുകയും ചെയ്യും.മൂന്ന്.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മറ്റ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്.
നാല്.
സോഡ, ഫ്രൂട്ട് ജ്യൂസുകള്‍, എനർജി ഡ്രിങ്കുകള്‍ തുടങ്ങിയ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടാം.
അഞ്ച്.
അമിത മദ്യപാനവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.