ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് 1ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഇക്കാര്യം ഉടന്‍ ഷാര്‍ജ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പട്രോള്‍ കാറും ആംബുലന്‍സും സ്ഥലത്തെത്തി.
കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ഐസിയുവിലാണ്. കുഞ്ഞിന് ആവശ്യമായ ചികിത്സയും പരിചരണവും ആശുപത്രിയില്‍ നല്‍കുന്നുണ്ടെന്നും ശിശു സംരക്ഷണ സമിതിക്ക് കൈമാറും മുമ്പ് വാക്സിനേഷനുകളും മെഡിക്കല്‍ ചെക്ക് അപ്പും പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.