നിരവധി അസ്വസ്ഥതകളുമായിട്ടാണ് പലരും എഴുന്നേല്‍ക്കുന്നത്. കാല്‍ വേദന, കൈ വേദന ഇതിനോടൊപ്പം തന്നെ ജീവിത ശൈലി രോഗങ്ങളുണ്ടാകും. ഇതിനു ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍ പാല്‍. ആന്റിബയോട്ടിക് ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ പാല്‍ (Turmeric Milk) ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഒരു ഗ്ലാസ് പാലില്‍ മഞ്ഞള്‍ ചേർത്ത് കുടിക്കുന്നത് ആരോഗ്യ – സൗന്ദര്യ ഗുണങ്ങള്‍ ഇരട്ടിയാക്കും. മഞ്ഞള്‍ പാല്‍ ദിവസവും കുടിക്കുന്നത് വഴി ലഭിക്കുന്ന ചില പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാം.രക്തം
രക്തം ശുദ്ധീകരിക്കുന്നതിനും അതിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നതിനും ചെറു ചൂടുള്ള മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞള്‍ നിങ്ങളുടെ രക്തക്കുഴലുകളെ നന്നായി ശുദ്ധീകരിക്കുകയും ശരീരത്തിലുടനീളം മെച്ചപ്പെട്ട രക്തചംക്രമണം ഉറപ്പാക്കുകയും ചെയ്യുന്നതിനാല്‍ ചർമ്മത്തെ ശുദ്ധീകരിക്കുന്നതിന്റെ ദീർഘകാല ഗുണം ഇതിന് ഉണ്ട്.
ഹൃദയാരോഗ്യം
രക്തക്കുഴലുകളെ ശുദ്ധീകരിക്കാനും നാം ദിവസേന ഉള്ളിലേക്ക് വലിച്ചെടുക്കുകയും ശ്വസിക്കുകയും ചെയ്യുന്ന വിഷവസ്തുക്കളെ പുറന്തള്ളാനും മഞ്ഞള്‍ പാല്‍ നല്ലതാണ്. ഇതേ വിഷവസ്തുക്കള്‍ നിങ്ങളുടെ ഹൃദയത്തില്‍ എത്തുന്നില്ലെന്നും ഇത് ഉറപ്പാക്കുന്നു. ഇത് നിങ്ങളുടെ രക്ത ധമനികളുടെ പ്രവർത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
തലവേദന
മലിനീകരണവും ചുറ്റുമുള്ള മറ്റ് മാലിന്യങ്ങളും മൂലമുണ്ടാകുന്ന മൂക്കിലെ അണുബാധയും അലർജിയും കാരണം നിങ്ങള്‍ പതിവായി തലവേദന അനുഭവിക്കുന്ന ഒരാളാണെങ്കില്‍, മഞ്ഞള്‍ പാല്‍ നിങ്ങളെ ഇതില്‍ നിന്ന് രക്ഷ നേടുവാൻ സഹായിക്കും. ഇത് കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
മുഖക്കുരു
മഞ്ഞള്‍ ആന്റിഫംഗല്‍, ആൻറി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ്, അതിനാല്‍ ഇത് മുഖക്കുരു വിരുദ്ധ ഫെയ്‌സ് പാക്കുകളില്‍ ഉപയോഗിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉള്ളടക്കം മുഖക്കുരു അകറ്റുന്നതിനും കൂടുതല്‍ കുരുക്കള്‍ വളരുന്നത് തടയുന്നതിനും നന്നായി പ്രവർത്തിക്കുന്നു. അതിനുള്ള ഏറ്റവും നല്ല മാർഗം മഞ്ഞള്‍ പാലില്‍ പഞ്ഞി മുക്കി ചർമ്മത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പുരട്ടുക എന്നതാണ്. തീർച്ചയായും, ഈ പാനീയം കുടിക്കുന്നതും നല്ലതാണ്.
ശരീരഭാരം
അധിക കൊഴുപ്പും കുടവയറുമൊന്നും ഇല്ലാതെ, മികച്ച ശരീരം നേടാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍, ആരോഗ്യകരമായ രീതിയില്‍ ഇത് എങ്ങനെ ചെയ്യാം? മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുകയും ഇത് ശരീരത്തില്‍ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ നിയത്രിക്കാനും ഇത് വഴി സാധിക്കും
സന്ധിവേദന
മഞ്ഞളില്‍ ക്യാപ്‌സൈസിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്ത വേദനസംഹാരികള്‍ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതുകൊണ്ടാണ് അവ വേദനയുള്ള സ്ഥലത്ത് പ്രയോഗിക്കുന്നത് വളരെ ഫലപ്രദമാണ് എന്ന് പറയപ്പെടുന്നത് . മഞ്ഞള്‍ പാല്‍ പതിവായി കഴിക്കുന്നത് സന്ധി വേദനയില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു.
കരളിന്റെ ആരോഗ്യം
മഞ്ഞളിന് വിഷാംശം ഇല്ലാതാക്കുന്ന, ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. നിങ്ങളുടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഫലപ്രദമാണ് എന്നാണ് ഇതിനർത്ഥം. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങള്‍ പരിപാലിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കരളിന് ഉത്തരവാദിത്തമുണ്ട് എന്നതിനാല്‍, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വലിയ നേട്ടമാണ്.
ദഹനം
മഞ്ഞള്‍ പാല്‍ പ്രകൃതിദത്തമായി വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ നെഞ്ചെരിച്ചിലും വായുകോപവും ചികിത്സിക്കാൻ ഈ പാനീയം നിങ്ങളെ സഹായിക്കുന്നു. ഇത് വയറുവേദനയെ പ്രതിരോധിക്കാനും ഫലപ്രദമായി പ്രവർത്തിക്കും.
രോഗപ്രതിരോധശേഷി
മഞ്ഞള്‍ പാല്‍ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതും ആന്റിഫംഗല്‍, ആൻറി ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതുമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം കൂടിയാണിത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനും സഹായിക്കുന്നു, അങ്ങനെ ശരീരത്തെ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
വേദന
ദിവസവും മഞ്ഞള്‍ പാല്‍ കഴിക്കുന്നത് വേദനകൾ നിയന്ത്രിക്കാൻ നല്ലതാണ്,
പ്രധാനമായും അതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ കാരണമാണിത്. എല്ലുകളെ ബലപ്പെടുത്താനും ഇത് സഹായിക്കുന്നു, അങ്ങനെ അസ്ഥിക്ഷയവും സന്ധി വേദനയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.