അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകൾ. അഹമ്മദാബാദിലെ പാടാൻ ടൗണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു.
സംഭവം കണ്ടയുടനെ പെൺകുട്ടി അഭയം 181 ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ചതിന് ശേഷം അമ്മയ്ക്ക് അമിത രക്തസ്രാവം ഉണ്ടെന്ന് പറഞ്ഞ് ഒരു പെൺകുട്ടി വിളിക്കുകയായിരുന്നുവെന്ന് ഉദ്യോസ്ഥർ പറയുന്നു.
യുവതിയുടെ ഭർത്താവ് ജയിലിലായിരുന്നു. മോചിതനായ ശേഷം ദമ്പതികൾ വഴക്ക് പതിവായിരുന്നു. അടിക്കടിയുള്ള വഴക്കുകളിൽ മടുത്ത യുവതി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാൽ മകളുടെ സമയോചിതമായ വിളിയാണ് അമ്മ രക്ഷപ്പെടാൻ കാരണമെന്നും പൊലീസ് പറയുന്നു.
സ്‌കൂളിൽ നിന്ന് ലഭിച്ച പരിശീലനത്തിൽ നിന്ന് ഞങ്ങളുടെ ഹെൽപ്പ് ലൈനിനായുള്ള എമർജൻസി നമ്പറുകളും 108 ആംബുലൻസ് സേവനങ്ങളും കുട്ടി ഓർത്തെടുക്കുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി.
ഏഴുവയസുകാരിയുടെ മനസാന്നിധ്യവും സ്‌കൂളിൽ പഠിച്ച പാഠവുമാണ് പെൺകുട്ടിയെ ഇതിന് പ്രചോദനമായതെന്ന് കൗൺസിലർ പറയുന്നു.


.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.