ചേന, ചേമ്പ് കാച്ചില്‍ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ പണ്ടുള്ളവർ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തിയിരുന്നു.
അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചില്‍. ക്രീം മുതല്‍ പർപ്പിള്‍ വരെ നിറങ്ങളിലുള്ള കാച്ചില്‍ ഉണ്ട്. കേരളത്തില്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചില്‍. ആയുർവേദത്തില്‍ കാച്ചില്‍ ഔഷധമായി ഉപയോഗിക്കുന്നു.വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചില്‍. ഒരു കപ്പ് കാച്ചില്‍ വേവിച്ചതില്‍ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകള്‍, സോഡിയം, പൊട്ടാസ്യം, അയണ്‍, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും ഉണ്ട്.
രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്‌ക്കാനും കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും ആന്തോസയാനിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കാച്ചിലില്‍ ഉള്ള ആന്തോസയാനിനുകള്‍ ഒരു തരം പോളിഫിനോള്‍ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കാച്ചിലിലെ ഫ്ലേവനോയ്ഡുകള്‍ സഹായിക്കുന്നു. ഓക്സീകരണ സമ്മർദവും ഇൻസുലിൻ പ്രതിരോധവും കുറയ്‌ക്കാൻ കാച്ചില്‍ സത്ത് സഹായിക്കും. വിശപ്പ് കുറയ്‌ക്കാനും അതുവഴി ശരീരഭാരം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്.
ഹൃദയാഘാതത്തിനു പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്‌ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. രക്തസമ്മർദം കുറയ്‌ക്കാൻ സഹായിക്കുന്ന ചില മരുന്നുകളുടെ അതേ രീതിയില്‍ തന്നെ ബി.പി. കുറയ്‌ക്കാൻ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.