ഏറെ ഗുണങ്ങളുണ്ടെങ്കിലും നാം പതിവായി കഴിക്കുന്ന പഴവർഗമല്ല അത്തിപ്പഴം. ആന്റിഓക്സിഡന്റുകളുടെ ഉറവിടമായ ഈ പഴത്തില്‍ ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബർ, കാത്സ്യം, മഗ്‌നീഷ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം കുതിർത്ത് കഴിക്കുന്നതിലൂടെ ചർമത്തിലെ ചുളിവുകളെ തടയുന്നതിനും ചർമം ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, എ സിങ്ക് എന്നിവയാണ് ചർമ്മത്തെ സംരക്ഷിക്കുന്നത്.
കൂടാതെ മുഖക്കുരുവില്‍ നിന്നും രക്ഷനേടാനും പാടുകളെ ഇല്ലാതാക്കാനും അത്തിപ്പഴം സഹായിക്കും. കൂടാതെ അത്തിപ്പഴത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ സൂര്യപ്രകാശത്തില്‍ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഒഴിവാക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം കുറവുമാണ്. ഇതിനാല്‍ തന്നെ രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനൊപ്പം ക്യാൻസർ സാധ്യതകളെയും ഇല്ലാതാക്കുന്നു. അത്തിപ്പഴത്തില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ നല്ലതാണ്.കുതിർത്ത അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യ സംരക്ഷണത്തിനും അത്തിപ്പഴം ഉത്തമമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.