കാവൻ: അയർലണ്ടിലെ കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്തിവരാറുള്ള വാർഷിക ആഘോഷം "CAVAN DAY 2024" ഇന്ന് വൈകിട്ട് ബാലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
അസോസിയേഷന്റെ പതിനഞ്ച് വർഷം പൂർത്തിയായത് കൊണ്ട് തന്നെ വളരെ വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് ഐറിഷ് സമയം 6.00 മണിക് അയർലണ്ടിലെ സെനറ്റർ ജോ റെയ്‌ലി പരിപാടികൾ ഉദ്‌ഘാടനം ചെയ്യും.
മുൻകാല പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങിൽ കാവൻ ഇന്ത്യൻസിന്റെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.പരിപാടികൾക്ക് കൊഴുപ്പേകാൻ വിഭവ സമൃദ്ധമായ ഭക്ഷണവും ശേഷം 8.30 മുതൽ "Musical Night" ഗാനമേളയും അരങ്ങേറും.
കഴിഞ്ഞ 15 വർഷമായി കാവൻ - മോനാഗൻ മലയാളികളുടെ സാമൂഹിക, സാംസ്കാരിക കലാ രംഗങ്ങളിലെ പൊതുവേദിയായ അസോസിയേന്റെ വാർഷിക പരിപാടി "CAVAN DAY 2024" ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഫവാസ് മാടശ്ശേരി , സെക്രട്ടറി ശ്രീമതി. പ്രീതി ജോജോ , ട്രഷറർ ശ്രീ.അബിൻ ക്ലമെന്റ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.