ഛത്തീസ്ഗഡ്: കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച് തെരുവിലില്‍ ഉപേക്ഷിച്ച നിലയില്‍.
ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഏപ്രില്‍ ഏഴിന് കുട്ടിയുടെ പിതാവ് ഡാനിഷ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.കുട്ടിയുടെ അമ്മ ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കുകയും ഇതിനെ തുടർന്ന് ദമ്പതികളും ഈ യുവതിയും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്.
ദിവസങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടി മിഠായി വാങ്ങാൻ പുറത്തുപോയപ്പോഴാണ് പെണ് സുഹൃത്ത് തട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റിലായ യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.