പാക് യുവതിക്ക് ഇന്ത്യയിൽ പുതുജീവന്‍: ദേശഭേതമില്ലാതെ സന്മനസുകള്‍ ഒന്നു ചേർന്നപ്പോൾ ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു,

ചെന്നൈ: പാകിസ്ഥാന്‍ സ്വദേശിനിയായ 19കാരിക്ക് ചെന്നൈയില്‍ പുതുജീവന്‍. കഴിഞ്ഞ ദിവസം ചെന്നൈ എംജിഎം ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയമായതോടെ ആയിഷ റഷാനിയുടെ മുഖത്ത് വീണ്ടും പുഞ്ചിരിയുണര്‍ന്നു.

ഗുരുതര ഹൃദ്രോഗത്തെ തുടര്‍ന്ന് 2019ലാണ് കറാച്ചിയില്‍ നിന്നും ആയിഷ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്.

ആരോ​ഗ്യം വഷളായതോടെ ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ അവയവദാനത്തിന് മുന്‍ഗണന സ്വദേശികള്‍ക്കായതിനാല്‍ ദാതാവിനെ കിട്ടാന്‍ പ്രയാസപ്പെട്ടുവെന്ന് ഡോ. കെ ആര്‍ ബാലകൃഷ്ണൻ ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആന്റ് ലങ്സ് ട്രാൻസ്പ്ലാന്റ്-ഡയറക്ടർ) പറഞ്ഞു. 

മസ്തിഷ്‌കമരണം സംഭവിച്ച 69-കാരന്റെ ഹൃദയം സ്വീകരിക്കാന്‍ മറ്റാരും തയ്യാറാകാതെ വന്നതോടെ ആയിഷയ്ക്ക് നറുക്കുവീഴുകയായിരുന്നു. 35 ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയുടെ ചെലവ്.

എന്നാൽ സാമ്പത്തികമായി ദുര്‍ബലരായ ആയിഷയുടെ കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനാകെ വന്നതോടെ ചെന്നൈയിലുള്ള സന്നദ്ധസംഘടനയായ ഐശ്വര്യ ട്രസ്റ്റും ഡോക്ടമാരും ചേർന്ന് പണം സമാഹരിച്ചു. ദേശഭേതമില്ലാതെ സന്മനസുകള്‍ ഒരുക്കിയ തണലില്‍ ആയിഷയ്ക്ക് പുതുജീവന്‍ ലഭിച്ചു.

ഒരുപാട് പ്രതീക്ഷയോടെയാണ് ആയിഷ ഇവിടെയ്ക്ക് വന്നതെന്ന് കെആർ ബാലകൃഷ്ണൻ പറഞ്ഞു. ഫാഷൻ ഡിസൈൻ പഠിക്കാനാണ് ആയിഷയ്ക്ക് താല്‍പര്യം. 

ശസ്ത്രക്രിയയ്‌ക്ക് ശേഷം തന്റെ ആരോ​ഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആയിഷ പറയുന്നു. ശസ്ത്രക്രിയ വിജയമായതോടെ കഴിഞ്ഞ ദിവസം ആയിഷ ആശുപത്രിവിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !