ചെന്നൈയില്‍ ട്രെയിനില്‍നിന്ന് നാല് കോടി രൂപ പിടികൂടി; ബിജെപി പ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍:,

ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍നിന്ന് നാല് കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലൈയിംഗ് സ്ക്വാര്‍ഡ് ആണ് പണം പിടിച്ചെടുത്തത്.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനും ചെന്നൈയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലിന്‍റെ മാനേജരും അടക്കം നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്‍റെ എസി കോച്ചില്‍നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ട്രെയിന്‍ താംബരം സ്റ്റേഷനിലെത്തിയപ്പോള്‍ ഫ്ലൈയിംഗ് സ്ക്വാര്‍ഡ് പരിശോധന നടത്തുകയായിരുന്നു.

ബ്ലൂ ഡയമണ്ട് ഹോട്ടലിന്‍റെ ഉടമയും തിരുനെല്‍വേലിയിലെ ബിജെപി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രന്‍റെ നിര്‍ദേശപ്രകാരമാണ് പണം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിടിച്ചെടുത്ത പണം ട്രഷറിയിലേക്ക് കൈമാറിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !