കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സിബിഐ അന്വേഷണത്തെ എതിർത്തതിനാണ് കോടതിയുടെ വിമർശനം.
ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുന്നതെന്ന് കോടതി ചോദിച്ചു. മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജന, സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ഭൂമി കൈയേറ്റ കേസിലും മുഖ്യപ്രതിയാണ്.സംസ്ഥാനത്തിനെതിരായ പരാമർശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായതിനാലാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതെന്നായിരുന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ പ്രതികരണം. വേനലവധിക്ക് ശേഷം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
വിഷയത്തില്‍ ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നല്‍കിയ അതിജീവിതയുടെ പരാതിയിൻമേലാണ് കേസെടുത്തത്. ആരോപണവിധേയരായ അഞ്ച് പേരുടെയും പേരുകള്‍ സിബിഐ പുറത്ത് വിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.