കൊല്‍ക്കത്ത : 2022 ല്‍ പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ നടന്ന സ്ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഭൂപതിനഗറിലെ വസതിയില്‍ പ്രവേശിച്ച എന്‍ഐഐ സംഘത്തെ ആക്രമിച്ചെന്നാരോപിച്ച് എന്‍ഐഎ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോണോബ്രത ജനയുടെ ഭാര്യയുടെ പേരില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് എന്‍ഐഎ. നേരത്തെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ റെയ്ഡിന് എത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ കേസെടുത്തതിന് പിന്നാലെയാണ് എന്‍ഐഎയുടെ പുതിയ നീക്കം. ടിഎംസി നേതാവ് മോണോബ്രത ജനയുടെ ഭാര്യയാണ് തന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മോശമായി പെരുമാറിയെന്നാരോപിച്ച് പരാതി നല്തിയത്.2022 ല്‍ പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ മൂന്ന് മരണങ്ങള്‍ക്ക് കാരണമായ സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയെന്നതിനാണ് ബാലായി ചരണ്‍ മൈത്രി, മനോബ്രത ജന എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു.
രാജ്യത്തെ അന്വേഷണ ഏജന്‍സികളെ സംസ്ഥാന ഭരണം ഉപയോഗിച്ച് ബംഗാളില്‍ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് 2022ല്‍ പുര്‍ബെ സ്ഫോടന കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വേണ്ടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഭൂപതിനഗറില്‍ തിരച്ചിലിനെത്തുന്നത്.
എന്നാല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് നിന്നും മടങ്ങി. തുടര്‍ന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ടിഎംസി നേതാക്കളുടെ ഭാര്യമാര്‍ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.