ബംഗളൂരു: കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ഉടന്‍ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പു പപ്പു, സ്നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിര്‍മ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നടന് ദര്ശന്, നിര്‍മ്മാതാവും സംവിധായകനുമായ തരുണ്‍ സുധീര്‍ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.അടുത്തിടെ, തന്റെ ജെറ്റ് ലാഗ് പബ്ബ് അനുവദനീയമായ സമയത്തിനപ്പുറം പ്രവര്‍ത്തിപ്പിച്ചുവെന്ന വിവാദത്തില്‍ സൗന്ദര്യ ജഗദീഷ് ഉള്‍പ്പെട്ടിരുന്നു.
അനുവദനീയമായ സമയത്തിനപ്പുറം പാര്‍ട്ടി നടത്തിയതിന് പബ്ബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ താരങ്ങളായ ദര്ശന്, ധനഞ്ജയ്, റോക്ക്ലൈന് വെങ്കിടേഷ് തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.