മലയാളി മെയില്‍ നഴ്‌സിനെ ഹാര്‍ലോയില്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ലണ്ടനിലെ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പനെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഒരു വര്‍ഷത്തിലേറെ മാത്രമാണ് അരുണ്‍ യുകെയില്‍ എത്തിയിട്ട്. അടുത്തിടെ മാത്രമാണ് ഭാര്യലേഖയും യുകെയിലേക്ക്  എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്. 

അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്.

യുകെയിൽ എത്തുന്നതിനു മുൻപ് Mar Sleeva Medicity Palai യിലും  Apollo Hospitals അഹമ്മദാബാദും അരുൺ ജോലി ചെയ്‌തിട്ടുണ്ട്‌. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ് വഴിയാണ് വിവരം എത്തിയിരിക്കുന്നത്. ഇപ്പോള്‍ യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു അസ്വസ്ഥയായ ഭാര്യയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അടിയന്തര സാഹചര്യം ബോധ്യപ്പെട്ടതോടെ സഹപാഠികള്‍ അടക്കം ഉള്ളവര്‍ സഹായം ക്രമീകരിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !