സീറോ മലബാര്‍ സഭയുടെ തലവനും , ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മെയ് മാസത്തിൽ അയര്‍ലണ്ട് സന്ദര്‍ശിക്കും; നോക്ക് ദേവാലയത്തിന്റെ അതിശയകരമായ കഥ

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ തലവനും , ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മെയ് മാസത്തിൽ  അയര്‍ലണ്ട് സന്ദര്‍ശിക്കും. 

മാർ ജോർജ് ആലഞ്ചേരി പിതാവിന് ശേഷം പുതിയ കർദിനാളായ ശേഷം ഇതാദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നത്. സീറോ-മലബാർ കത്തോലിക്കാ സഭ റോമിലെ അപ്പസ്തോലിക സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിലുള്ള ഒരു പ്രധാന ആർക്കി എപ്പിസ്കോപ്പൽ സഭയാണ്. 

റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ  ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ  ഒന്നാണ്   മെയ്‌മാസം നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം.  2024 മെയ് 11-ന് നടക്കുന്ന സിറോമലബാർ സഭയുടെ ഓള്‍ അയര്‍ലണ്ട്, നോക്ക്  തീർത്ഥാടനത്തിന് അഭിവന്ദ്യ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പങ്കെടുക്കുമെന്ന് സിറോമലബാർ സഭയുടെ ജൂലി ചിരിയത്ത്, സെക്രട്ടറി, നാഷണൽ പാസ്റ്ററൽ കൗൺസിൽ, സീറോ മലബാർ കാത്തലിക് ചർച്ച്, അയർലൻഡ് അറിയിച്ചു.

മെയ് 11-ന് നടക്കുന്ന ഓള്‍ അയര്‍ലണ്ട് വാര്‍ഷിക നോക്ക് തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇത്തവണ നേതൃത്വം നല്‍കുകയും, നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. കൊടികളും  മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്  പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകും.   ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍  മുഖ്യ പ്രഭാഷണം നടത്തുകയും വിശ്വാസികളെ അനുഗ്രഹിക്കുകയും  ചെയ്യുമെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.  

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ  മെയ് 11 ന് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ വിപുലമായ ഒരുക്കങ്ങളാണ് തീര്‍ത്ഥാടനത്തിനായി നടത്തിവരുന്നത്. അറിയിപ്പ് ഇന്ന് വിവിധ അയർലണ്ടിൽ  റീജിയനുകകളായ  ഡബ്ലിൻ, കോർക്ക്, ഗാൽവേ, ബെൽഫാസ്റ് എന്നിവിടങ്ങളിലെയും അവയുടെ ഇടവകകളിലും വായിക്കും.

ക്നോക്ക് ദേവാലയത്തിന്റെ അതിശയകരമായ കഥ

യൂറോപ്പിലെ പ്രശസ്‌ത മരിയൻ തീര്ത്ഥാടന കേന്ദ്രമാണ് അയർലണ്ടിലെ കൗണ്ടി മായോയിലുള്ള ക്‌നോക്ക് ബസിലിക്ക. 1879 ഓഗസ്റ്റ് 21 ന് വൈകുന്നേരം, ഇടവക പള്ളിയുടെ ഗേബിൾ ഭിത്തിയിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ, സെന്റ് ജോസഫിന്റെയും സെന്റ് ജോൺ ഇവാഞ്ചലിസ്റ്റിന്റെയും കൂട്ടത്തിൽ ഒരു സ്വർഗ്ഗീയ രൂപം പ്രത്യക്ഷപ്പെട്ടു

കഥയെക്കുറിച്ച് കൂടുതലറിയുക, ഒരു ചെറിയ ഗ്രാമം എങ്ങനെയാണ് ഒരു അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി വളർന്നതെന്ന് ശ്രദ്ധിക്കൂ...

Knock Shrine, Ireland's International and eucharistic Marian Centre.National Marian shrine and pilgrimage centre with a museum about the reported apparition of 1879.


AddressDrum, Knock, Co. Mayo, F12 Y226
📧: info@knockshrine.ie


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !