ഫ്രാൻസിന്റെ വലിപ്പം: 600 കിലോ മീറ്റർ നീളവും 50 മീറ്ററോളം ഉയരവുമുള്ള റോസ് ഐസ് ഷെൽഫ്


ഫ്രാൻസിന്റെ വലിപ്പം: 600 കിലോ മീറ്റർ നീളവും 50 മീറ്ററോളം ഉയരവുമുള്ള റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുന്നു;അന്റാർട്ടിക്കയിൽ പുതിയ പ്രതിഭാസത്തിൽ അമ്പരന്ന് ​ശാസ്ത്രലോകംഅന്റാർട്ടിക്കയിലെ പുതിയ പ്രതിഭാസത്തിൽ അമ്പരന്ന് ​ശാസ്ത്രലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ​ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫാണ് ഇത്. ലംബമായി നിൽക്കുന്ന ഈ ഐസ് ഷെൽഫിന് 600 കിലോ മീറ്റർ നീളവും ജലനിരപ്പിൽ നിന്ന് 50 മീറ്ററോളം ഉയരവുമുണ്ട്. ഒഴുകുന്നതിനാൽ ഫ്ലോട്ടിം​ഗ് ഐസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റോസ് ഐസ് ഷെൽഫിന്റെ 90 ശതമാനം ഭാ​ഗവും ജലോപരിതലത്തിന് അടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഐസ് ഷെൽഫിന് ഏകദേശം ഫ്രാൻസിന്റെ വലിപ്പം വരും. പുതിയ കണ്ടെത്തൽ പ്രകാരം ഈ ഭീമൻ ഐസ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുകയാണ്. 

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനാൽ റോസ് ഐസ് ഷെൽഫിന്റെ ആയുസിനെ പോലും ചോദ്യം ചെയ്യുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തുന്നു. മുന്നോട്ടുള്ള കുതിപ്പ് ഐസ്ക്വേക്കിന് കാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു. ​ജിയോ​ഗ്രഫിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ് പുതിയ ​ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !